‘സ്ഥലപ്രശ്നവുമായി ബന്ധപ്പെട്ട് തർക്കം’; റിട്ട. എസ്ഐയെ വെട്ടിക്കൊന്നു

‘സ്ഥലപ്രശ്നവുമായി ബന്ധപ്പെട്ട് തർക്കം’; റിട്ട. എസ്ഐയെ വെട്ടിക്കൊന്നു
Mar 19, 2025 11:06 AM | By VIPIN P V

ചെന്നൈ: ( www.truevisionnews.com ) തിരുനെൽവേലിയിൽ റിട്ട. എസ്ഐ സാക്കിർ ഹുസൈൻ ബിജിലിയെ (62) നാലംഗ സംഘം വെട്ടിക്കൊന്നു. പുലർച്ചെ പള്ളിയിൽ നമസ്കരിച്ച ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം.

മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പ്രത്യേക സുരക്ഷാ സംഘാംഗമായിരുന്നു. സാക്കിർ ഹുസൈൻ ഭരണസമിതി അംഗമായ പള്ളിയുടെ സ്ഥലത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു സംഭവത്തിനു പിന്നിലെന്നാണു പൊലീസിന്റെ നിഗമനം.

തിരുനെൽവേലി സ്വദേശികളായ 2 പേർ ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുൻപാകെ പിന്നീടു കീഴടങ്ങി. വഖഫ് ബോർഡിന്റെ 36 സെന്റ് സ്ഥലം തിരിച്ചുപിടിക്കുന്നതിനു സാക്കിർ ഹുസൈൻ കോടതിയെ സമീപിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ജീവനു ഭീഷണിയുണ്ടെന്നും, പൊലീസിൽ പരാതി നൽകിയിരുന്നു.

#Dispute #over #landissue #RetdSI #hacked #death

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories










Entertainment News